കളി കാര്യമായപ്പോള്‍ നഷ്ടപ്പെട്ടത് ഈജിപ്ഷ്യന്‍ പെണ്‍കുട്ടിയുടെ ജീവന്‍(വീഡിയോ)

കളി കാര്യമായപ്പോള്‍ എന്നു കേട്ടിട്ടേയുള്ളൂ..ഇവിടെ തമാശ നഷ്ടപ്പെടുത്തിയത് ഒരു ഈജിപ്ഷ്യന്‍ പെണ്‍കുട്ടിയുടെ ജീവനാണ്. ഇലക്ട്രിക് ഉപകരണം കൊണ്ട് സുഹൃത്തിനെ പേടിപ്പിച്ചപ്പോള്‍ ഉണ്ടായ അപകടമാണ് ഈ വീഡിയോ. പേടിച്ച സുഹൃത്ത് ജനലില്‍ കയറുകയും താഴെ വീണ് മരിക്കുകയും ചെയ്തു. മുറിയിലുണ്ടായിരുന്ന വേറൊരാള്‍ പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങളെന്നാണ് കരുതുന്നത്. മരിച്ച പെണ്‍കുട്ടിയുടേയും സുഹൃത്തുക്കളുടേയും പേര് വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടില്ല.